മട്ടന്നൂരിൽ വാഹനാപകടം; ഒരാൾ മരണപ്പെട്ടു


മട്ടന്നൂർ :-
മട്ടന്നൂർ  19ാം മൈലിൽ മലബാർ സ്ക്കൂളിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന കാഞ്ഞിരപ്പള്ളിയിലെ ബ്രദർ തോമസ് കുട്ടി(25)യാണ് മരിച്ചത്. 

 തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ കാർ യാത്രികരായ കാഞ്ഞിരപ്പള്ളിയിലെ റോയി വടക്കൻ (53) , സിസ്റ്റർ ട്രീസ (58) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 മട്ടന്നൂരിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വരികയായിരുന്ന ബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം . സാമൂഹ്യ നീതി വകുപ്പിന്റെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Previous Post Next Post