കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ നൂഞ്ഞേരി സ്വദേശി തെയ്യംകലയുടെ എല്ലാ മേഖലയിലും കഴിവ് തെളിയിച്ച അനുഗ്രഹീത കലാകാരൻ നൂഞ്ഞേരി രഞ്ചി മുതു റോൻ,
ഇരുത്തം വന്ന കോലാധാരി, മികച്ച വാദ്യകലാകാരൻ, കൊളച്ചേരി പ്രദേശത്തെ എല്ലാ കാവുകളിലും വ്യത്യസ്ത തെയ്യങ്ങളുടെ കോലം കെട്ടി ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ കണ്ണൻ പണിക്കർ,
നാറാത്ത് പഞ്ചായത്തിലെ ഓണപറമ്പ് സ്വദേശിയും വേടനിൽ തുടങ്ങി മലയ സമുദായം കെട്ടിയാടുന്ന ഒട്ടുമിക്ക തെയ്യക്കോലങ്ങളുടെയും "കോലാധാരി",തീച്ചാമുണ്ടി, അഗ്നി കണ്ഠാകർണൻ, ഭൂതം ,വിഷ്ണുമൂർത്തി ,ഗുളികൻ ,മടയിൽ ചാമുണ്ഡി കോലം ധരിച്ച തെയ്യം കലാകാരൻ ചന്തു പണിക്കരുടെ മകൻ പ്രകാശൻ പണിക്കർ എന്നിവരെ ഫോക് ലോർ ദിനത്തിൽ കമ്പിൽ സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം ആദരിക്കുന്നു .
ഫോക് ലോർ ദിനമായ ആഗസ്റ്റ് 22 ഞായറാഴ്ച രാവിലെ 10 മണിക്ക് അക്കാദമി വൈസ് ചെയർമാൻ എ.വി അജയകുമാർ പൊന്നാടയണിയിച്ച് ആദരിക്കും.