മയ്യിൽ :എസ്എസ്എഫ് മയ്യിൽ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു .മൂന്ന് ദിനങ്ങളിലായി ഓൺലൈൻ ഫ്ലാറ്റ്ഫോം മുഖേന നടന്ന സാഹിത്യോത്സവിൽ ഒമ്പത് യൂണിറ്റുകളിൽ നിന്നും മുന്നൂറിലധികം മത്സരാർത്ഥികൾ മാറ്റുരച്ചു.
സാഹിത്യോത്സവിൽ ടീം പാലത്തുങ്കര,ടീം കണ്ടക്കൈ,ടീം പഴശ്ശി യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ശുഹൈബ് പാലത്തുങ്കര കലാപ്രതിഭയായി.സെക്ടർ പ്രസിഡന്റ് അഫ്സൽ അലിയുടെ അധ്യക്ഷതയിൽ ഹാഫിസ് സമീർ നൂറാനിയുടെ ഖിറാഅത്തോടെ ആരംഭിച്ച സമാപന സംഗമത്തിൽ എഡിറ്റർ ഇൻ ചീഫ് ദി കോമ്പസ് എൻ എസ് അബ്ദുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.
എസ് എസ് എഫ് കണ്ണൂർ ജില്ലാ പ്രവർത്തക സമിതി അംഗം ശുഹൈബ് അമാനി കയരളം അനുമോദന പ്രസംഗവും പാലത്തുങ്കര മഹല്ല് സെക്രട്ടറി ഹസൻ സഅദി സന്ദേശ പ്രഭാഷണവും നടത്തി.
പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ സെക്രട്ടറി അബ്ദുൽ ഗഫൂർ ഹാജി,എസ് വൈ എസ് കമ്പിൽ സോൺ സെക്രട്ടറി അംജദ് മാസ്റ്റർ ആശംസ പ്രസംഗം നടത്തി
ടീം പാലത്തുങ്കരയുടെ ഖവാലി ആലാപനം നടന്നു.മുഹമ്മദ് കടൂർ ജുനൈദ് പാലത്തുങ്കര,അബ്ദുസ്സമദ് സഖാഫി,സലാം അമാനി,സവാദ് പാലത്തുങ്കര,ഷഹീർ കണ്ടക്കൈ,എന്നിവർ സംബന്ധിച്ചു.