മുണ്ടേരി :- ചരിത്രത്തിലെ കാവി വൽക്കരണം രക്തസാക്ഷികളോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.പി താഹിർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ജീവ വായു ശ്വസിക്കാൻ മലബാർ സമരത്തിൽ പോരാടിയ വാരിയൻകുന്നത് അഹമ്മദ് ഹാജി, ആലി മുസ്ലിയാർ അടക്കം ധീര രക്തസാക്ഷികളുടെ പേരുകൾ നീക്കം ചെയ്യാനുള്ള കേന്ദ്രത്തിൻ്റെ നീക്കത്തിനെതിരെ മുസ്ലിം ലീഗ് മുണ്ടേരി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളായ മലബാർ സമര പോരാളികൾ മതഭ്രാന്തന്മാരായിരുന്നു എന്ന ആർഎസ്എസ് പ്രചരണത്തിന് ചൂട്ട പിടിക്കുന്ന നിലപാടാണ് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് സമിതിയുടെ നിർദേശം. ഇത്തരം വാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും മലബാറിൽ ബ്രട്ടീഷ് കാരുടെ കൊളോണിയൽ നിയ്മത്തിനെതിരെ പോരാടിയ ഈ ധീരദേശാഭിമാനികളെ ചരിത്രത്തിൻ്റെ ഏടുകളിൽ നിന്നുംപറിച്ചു മാറ്റാൻ അനുവദിക്കരുതെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.പി താഹിർ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് കമ്മറ്റി സംഘടപ്പിച്ച ഫാസിസ്റ്റ് കുട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയയിരുന്നു അദേഹം .
കെ.പി അബ്ദുബ്ദുസലാം അധ്യക്ഷത വഹിച്ചു. എം പി മുഹമ്മദലി മുഖ്യ പ്രഭാഷണം . പി സി അഹ്മ്മദ് കുട്ടി .അബ്ദുൽ ലത്തീഫ് ഇടവച്ചാൽ . മുഹമ്മദ് മുണ്ടേരി, യൂനുസ് പടന്നോട് , ഖാദർ മുണ്ടേരി, അഹ്മദ് തളേങ്കംണ്ടി, ശാനിബ്, എം കെ . നൗഷാദ്, മുസ്തഫ പി , റഹ്മാൻ കണിയാരത്ത്, സി വി മുസ്തഫ എന്നിവർപ്രസംഗിച്ചു.കെ വി . കബീർ സ്വാഗതവും . പി മുഹമ്മദലി നന്ദിയും പറഞ്ഞു.