അൽഷിമേഴ്സ്, കാൻസർ ബോധവല്ക്കരണ പ്രഭാഷണം സംഘടിപ്പിച്ചു


മയ്യിൽ :-  
കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി ആൻറ് സി.ആർ.സി വയോജനവേദിയുടെ ആഭിമുഖ്യത്തിൽ അൽഷിമേഴ്സ്, കാൻസർ ബോധവൽക്കരണ പ്രഭാഷണം നടത്തി. ലോക അൽഷിമേഴ്സ് ദിനത്തിൻ്റെ ഭാഗമായാണ് പരിപാടി. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ക്യാൻസർ സർജൻ ഡോ.എ.കെ ഷാജി നൂതന ക്യാൻസർ ചികത്സാ രീതികൾ പരിചയപ്പെടുത്തി.കാൻസർ ചികത്സയിൽ സർജറിയുടെ പ്രാധാന്യം കുറഞ്ഞു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

 രോഗലക്ഷണങ്ങൾക്ക് മുമ്പേ കാൻസർ കണ്ടുപിടിക്കാനുള്ള സംവിധാനമാണ് നമുക്ക് ഇന്ന് വേണ്ടത്. കാൻസറുമായി ബന്ധപ്പെട്ട ലോകത്തിലെ എല്ലാ മുന്തിയ ചികത്സാ രീതികളും കേരളത്തിൽ ഇന്ന് ലഭ്യമാണ്. വിവാഹപ്രായം കൂടുന്നതും, മുലയൂട്ടൽ കാലം കുറയുന്നതും, സ്ത്രീകൾ മറ്റു കുടുംബാംഗങ്ങളുടെ കാര്യത്തിൽ ശ്രദ്ധിച്ചു സ്വന്തം ആരോഗ്യത്തിന് തീരെ പ്രാധാന്യം നൽകാത്തതും, രോഗം വന്നാൽ വൈകി മാത്രം പറയുന്നതും ഗർഭാശയ, സ്തനാർബുദം വർദ്ധിക്കാൻ കാരണമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അൽഷിമേഴ്സ് രോഗലക്ഷണങ്ങളും, ചികത്സാ രീതികളും രോഗികൾക്കാവശ്യമായ പരിചരണവും സംബന്ധിച്ച്  ഡോ.വിനീത ( സൈക്യാട്രിസ്റ്റ്, കൊച്ചി) ക്ലാസ്സെടുത്തു.ഓരോ വ്യക്തിയിലും വിവിധ തരത്തിൽ ഈ രോഗം പ്രത്യക്ഷപ്പെടാറുണ്ടു.ചികത്സാ ഗുണനിലവാരം രോഗിക്ക് മെച്ചപ്പെട്ട ജിവിതം നയിക്കാൻ സഹായിക്കുന്നതോടെപ്പം രോഗിയെ പരിചരിക്കുന്നവർക്ക് മാനസിക സംഘർഷം കുറക്കുകയും ചെയ്യും. രോഗം മൂർച്ചിക്കുന്നതോടെ പ്രവർത്തനമേഖല ചുരങ്ങിവരുന്ന രോഗികളുടെ പരിചരണത്തിൽ കുടുംബത്തിനും,സമൂഹത്തിനും വലിയ ഉത്തരവാദിത്തം ഉണ്ടെന്ന് ഡോ.വിനീത പറഞ്ഞു.

ചടങ്ങിൽ കെ.കെ രാമചന്ദ്രൻ (ചെയർമാൻ: വയോജനവേദി) അധ്യക്ഷത വഹിച്ചു.കെ.മോഹനൻ (കൺവീനർ, വയോജനവേദി) സ്വാഗതവും ,പി കെ പ്രഭാകരൻ (സെക്രട്ടറി, സി.ആർ.സി) നന്ദിയും പറഞ്ഞു.

Previous Post Next Post