സ്ഥലം മാറി പോവുന്ന കൊളച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ.സൗമ്യയ്ക്ക് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് യാത്രയയപ്പ് നൽകി

 

കൊളച്ചേരി:- കൊളച്ചേരി പി എച്ച് സി യിലെ ഡോ: സൗമ്യക്ക് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യാത്രയായപ്പ് നൽകി.

ചടങ്ങിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സിക്രട്ടറി രാഹുൽ രാമ ചന്ദ്രൻ സ്വാഗതം പറഞ്ഞു, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജ്മ അദ്ധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.അബ്ദുൽ മജീദ് ഉപഹാരം നൽകി.

വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുൽ സലാം, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് ചെയർ പേഴ്സൻ കെ.വി.അസ്മ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാല സുബ്രമണ്യൻ, വാർഡ് മെമ്പർമാരായ പി വി വൽസൻ മാസ്റ്റർ ,നാരായണൻ, നിസാർ എൽ, സമീറ സീ വി, നാസിഫ പി.വി, അജിത ഇ.കെ, സീമ കെ സി, ഗീത,  എന്നിവർ  ആശംസ പ്രസംഗം നടത്തി. ഇസ്മായിൽ ചടങ്ങിന് നന്ദി പറഞ്ഞു.

ഡോ : സൗമ്യ മറുപടി പ്രസംഗം നടത്തി

Previous Post Next Post