ബെസ്റ്റ് ടീച്ചർ പുരസ്കാര ജേതാവിനെ അനുമോദിച്ചു

 

കമ്പിൽ:-ചെമ്മാട് ദാറുൽ ഹുദാ 2020-21 ബെസ്റ്റ് ടീച്ചർ ഗോൾഡ് പുരസ്കാരം നേടിയ പാലത്തുങ്കര ശാഖ എസ് വൈ എസ് ആമില കൺവീനർ ബുസ്താനി അബ്ദുലത്തീഫ് ഹുദവി പാലത്തുങ്കരയെ എസ് വൈ എസ് കമ്പിൽ മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. 

കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് അശ്രഫ്  ഫൈസി പഴശ്ശി സമ്മാനിച്ചു.എസ് വൈ എസ് ജില്ല സെക്രട്ടറി ഇബ്രാഹിം എടവച്ചാൽ, മണ്ഡലം ജനറൽ സെക്രട്ടറി

മൻസൂർ പാമ്പുരുത്തി, കമ്പിൽ ഏരിയ ജനറൽ സെക്രട്ടറി അമീർ സഅദി പള്ളിപ്പറമ്പ് സംസാരിച്ചു.

Previous Post Next Post