മയ്യിൽ :- വള്ളിയോട്ടുവയൽ ജയകേരള വായനശാല, ചെറുപഴശ്ശിയുടെ ആഭിമുഖ്യത്തിൽ
ഇക്കഴിഞ്ഞവിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വായനശാലാ പ്രദേശത്തെ എട്ടു പേർക്കുള്ള അനുമോദനവും, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഐ.ത്രിവിക്രമൻ നമ്പൂതിരി, പ്രമുഖ കർഷകനായിരുന്ന കോരപ്രത്ത് കണ്ണൻ നമ്പ്യാർ എന്നിവരുടെ പേരിൽ കുടുംബങ്ങൾ ഏർപ്പെടുത്തിയ കേഷ് അവാർഡ് വിതരണവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ്ജ് വായനശാലയിൽ വെച്ച് നിർവ്വഹിച്ചു.
ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണോത്സവക്കാലം വായനശാല സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി. ഓമന തദവസരത്തിൽ നടത്തി.
എം. രാഘവൻ, ഡോ: കെ. രാജഗോപാലൻ, ഐ. വിവേക് ബാബു, എം.വി.നാരായണൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.
വായനശാലാ പ്രസിഡണ്ട് ഇ.പി.രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി വി.വി.ദേവദാസൻ സ്വാഗതവും, കെ.പി.ശ്രീന നന്ദിയും പറഞ്ഞു.