കമ്പിൽ :- അഴീക്കോട് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ "സ്വത്വ ബോധം തിരിച്ചറിവിലേക്ക് ,സംഘടന ഹൃദയങ്ങളിലേക്ക്..." എന്ന ടൈറ്റിലിൽ REJUVANATIN - 21 കമ്പിൽ ശാഖ യിൽ നടന്നു.
നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുൾ കാദർ കെ പി യുടെ അദ്ധ്യക്ഷതയിൽ MYL കണ്ണൂർ ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് സിപി റഷീദ് ഉദ്ഘാടനം നിർവഹിച്ചു.
അഴീക്കോട് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ് ക്യാമ്പ് വിശദീകരണം നടത്തി.
കമ്പിൽ ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി,സെക്രട്ടറി മഹറൂഫ് ടി,അഴീക്കോട് നിയോജക മണ്ഡലം പ്രസിഡന്റ് വി മുഹമ്മദലി ,ജനറൽ സെക്രട്ടറി അസ്നാഫ് കെ വി,ട്രഷറർ അജ്മൽ മാങ്കടവ്, MYL പഞ്ചായത്ത് പ്രസിഡന്റ് നൗഫീർ കെസി,സെക്രട്ടറി അഷ്‌റഫ് നാറാത്ത്, വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത് , msf ശാഖ പ്രസിഡന്റ് ജാബിർ പി പി, സെക്രട്ടറി ഇർഫാൻ കെ,ട്രഷറർ ആദിൽ പി പി എന്നിവർ സംസാരിച്ചു.
കമ്പിൽ ശാഖ യൂത്ത് ലീഗ് സെക്രട്ടറി ഷാജിർ പി സ്വാഗതവും, ട്രഷറർ ഷഫീഖ് വി ടി നന്ദിയും പറഞ്ഞു.