കൊളച്ചേരി :- കൊളച്ചേരി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ 60 വയസ്സ് കഴിഞ്ഞവർക്കുള്ള കട്ടിൽ വിതരണത്തിൻ്റെ ഉദ്ഘാടനം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് അബ്ദുൾ മജീദ് നൂഞ്ഞേരി കോളനിയിലെ അംഗനവാടിയിൽ വച്ച് നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി എം സജിമ അധ്യക്ഷത വഹിച്ചു.ICDS സൂപ്പർവൈസർ ഷിൻജ സ്വാഗതം പറഞ്ഞു.
വികസന സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ കെ പി അബ്ദുൾ സലാം, ക്ഷേമ കാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി അസ്മ , വാർഡ് മെമ്പർമാരായ പി വി വത്സൻ മാസ്റ്റർ, കെ.മുഹമ്മദ് അഷറഫ്, അജിത തുടങ്ങിയവർ പങ്കെടുത്തു.