കമ്പിൽ മാപ്പിള ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഓണാഘോഷം നടത്തി


കമ്പിൽ:-
  കമ്പിൽ മാപ്പിള ഹൈസ്കൂളിലെ 1987  - 88 വർഷം SSLC ബാച്ചിലെ പത്താം തരം. ഡിയിൽ പഠിച്ചവരുടെ വാട്സ്ആപ് കൂട്ടയ്മയായ "10.th - D" ഓണം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഓണക്കോടി വിതരണവും കൂട്ടായ്മയിലെ അംഗങ്ങൾക്കായി  തിരുവോണദിവസം ഓൺലൈൻ പൂക്കള മത്സരവും നടത്തി.

ഓണക്കോടി വിതരണത്തിന് മുരളീധരൻ. എ; അജിത്. സി.വി; രാജേഷ്. കെ.വി; പ്രദീപൻ. സി; അനിത. വി.വി എന്നിവർ നേതൃത്വം നൽകി.

പൂക്കള മത്സരത്തിൽ ജിജു. കെ; പ്രദീപൻ. സി; അനിൽകുമാർ. ടി.വി എനിവർ യാഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.

Previous Post Next Post