കമ്പിൽ ചെറുക്കുന്ന് പ്രദേശങ്ങളിൽ കൃഷിക്ക് ഭീഷണിയായി ആഫ്രിക്കൻ ഒച്ച്

 


കമ്പിൽ :- ചെറുക്കുന്ന് കുണ്ടത്തിൽ പ്രദേശങ്ങളിൽ വ്യാപകമായി ആഫ്രിക്കൻ ഒച്ചുകൾ.ഭീമാകാരന്മാരായ നിരവധി ഒച്ചുകളെയാണ് കഴിഞ്ഞ റോഡ് ശുചീകരണത്തിൻ്റെ ഭാഗമായി പ്രദേശവാസികൾ കണ്ടത് . 

ഉടൻ തന്നെ  ഉപ്പ് വിതറി ഒച്ചുകളെ നശിപ്പിച്ചെങ്കിലും ഇവ വ്യാപകമായി കൃഷി നശിപ്പിക്കുമെന്നതിനാൽ കൃഷി വകുപ്പിൻ്റെ അടിയന്തിര ശ്രദ്ധയുണ്ടാകണമെന്നാണ്  ആവശ്യം.

Previous Post Next Post