വിഷമം പിടിച്ച ഈ നാളുകളിൽ സഹനവും സ്നേഹവും കൊണ്ട് പ്രവർത്തിക്കാനുള്ള ഊർജ്ജം തന്ന എല്ലാവർക്കും നന്ദി - ടി വി സുഭാഷ് IAS


കണ്ണൂർ :-
കണ്ണൂരിലെ എല്ലാ സുഹൃത്തുക്കളോടും സഹോദരീ സഹോദരന്മാരോടും നന്ദിയോടെ അടുത്ത ലാവണമായ കൃഷി വകുപ്പിലേക്ക്!

26 മാസത്തിൽ 21 മാസവും പ്രളയം, കോവിഡ്, രണ്ട് തെരഞ്ഞെടുപ്പുകൾ  എന്നിങ്ങനെ കഠിനമായ സാഹചര്യങ്ങളിലൂടെ പ്രവർത്തിക്കേണ്ടി വന്ന കളക്ടർമാരിൽ ഒരാളാണ് ഞാനും. വിഷമം പിടിച്ച ഈ നാളുകളിൽ സഹനവും സ്നേഹവും കൊണ്ട് പ്രവർത്തിക്കാനുള്ള ഊർജ്ജം തന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി! 

പുതിയ കളക്ടർ ശ്രീ.ചന്ദ്രശേഖർ lAS ,തലശ്ശേരി സബ് കളക്ടറായും ,കണ്ണൂർ അസിസ്റ്റൻറ് കളക്ടറായും പ്രവർത്തിച്ച പരിചയവും പാരമ്പര്യവുമുള്ള കണ്ണൂരിനെ നന്നായി അറിയുന്ന ആളാണ്. നിങ്ങൾ എനിക്ക് നൽകിയ സഹകരണം അദ്ദേഹത്തിനും നൽകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

- ടി വി സുഭാഷ് , കലക്ടർ കണ്ണൂർ 

Previous Post Next Post