പുല്ലൂപ്പി ഭാഗത്തെ ഉപ്പുവെള്ള പ്രശ്നം പരിഹരിക്കണം

 


കണ്ണാടിപ്പറമ്പ്:-നാറാത്ത് പഞ്ചായത്തിലെ 12, 13 എന്നീ വാർഡുകൾ ഉൾപ്പെടുന്ന പുല്ലൂപ്പിയിലെ ഉപ്പുവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.ഐ(എം) കെ.വി സുമേഷ് എം.എൽ.എയ്‌ക്ക് നിവേദനം നൽകി. 

അഴീക്കോട് മണ്ഡലത്തിലെ ജനങ്ങളിൽ നിന്നും പരാതികൾ നേരിട്ട് ഏറ്റുവാങ്ങുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എം.എൽ.എ ഇൻ പഞ്ചായത്തി’ൻ്റെ ഭാഗമായുള്ള നാറാത്ത് പഞ്ചായത്തിലെ അദാലത്തിലാണ് സി.പി.ഐ(എം) പുല്ലൂപ്പിക്കടവ് ബ്രാഞ്ച് സെക്രട്ടറി ടി സഹജന്റെ നേതൃത്വത്തിൽ ഇന്നലെ കണ്ണാടിപ്പറമ്പ ദേശസേവാ യു.പി സ്കൂളിൽ വെച്ച് എം.എൽ.എയ്ക്കു നിവേദനം നൽകിയത്.

കാട്ടാമ്പള്ളി പദ്ധതിയുടെ ഭാഗമായുള്ള ഷട്ടർ തുറന്നുവിടുന്നതിലൂടെ ഉപ്പുവെള്ളം കയറുന്നതിനാൽ വർഷങ്ങളായി ബുദ്ധിമുട്ട് നേരിടുന്നവരാണ് പുല്ലൂപ്പി പ്രദേശവാസികൾ പുല്ലൂപ്പി പുഴയുടെ തീരപ്രദേശത്ത് താമസിക്കുന്നവരുടെ കിണറുകളിൽ ഇന്നും ഉപ്പുവെള്ളമായതിനാൽ ശുദ്ധജലക്ഷാമം ഒരു വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് മാത്രമല്ല, ഇതുകാരണമായി ആയിരക്കണക്കിന് തെങ്ങുകളും ഫല വൃക്ഷങ്ങളും പച്ചക്കറിതൈകളും നശിച്ചുപോയതിനാൽ, ഒന്നിനും പ്രയോജനമില്ലാത്ത രീതിയിൽ തീരപ്രദേശം മാറിയിരിക്കുകയാണ് .

പ്രദേശത്തെ ഉപ്പുവെള്ള പ്രശ്നം പരിഹരിക്കാൻ പുല്ലൂപ്പിക്കടവ് പാലം മുതൽ ടാക്കീസ് റോഡിന്റെ താഴെയുള്ള മാതോടം പ്രദേശത്തെ ചേരിക്കമ്പനി ഭാഗം വരെയുള്ള തീരപ്രദേശത്ത് ബണ്ട് കെട്ടിയോ അല്ലെങ്കിൽ  തീരദേശ റോഡാണ് നിർമ്മിക്കുന്നതെങ്കിൽ ഭാവിയിൽ ടൂറിസം രംഗത്ത് ഒരു കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്ന പുല്ലൂപ്പിക്കടവ് ഭാഗത്തേക്കുള്ള ഗതാഗത പ്രശ്നങ്ങൾക്കും ഇതൊരു സഹായകരമായിരിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം, വിഷയത്തെപ്പറ്റി കൂടുതൽ പഠനം നടത്തി വേണ്ട നടപടി സ്വീകരിക്കാൻ ശക്തമായി ഇടപെടുമെന്ന് എം.എൽ.എ അറിയിച്ചു.

Previous Post Next Post