കണ്ണൂർ :- വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസൻസ് സംഘടിപ്പിച്ച സംഭവത്തിൽ നടപടിയുമായി കണ്ണൂർ പോലീസ്. ജമ്മു കശ്മീർ സ്വദേശികൾക്കെതിരെ കേസ് എടുത്തു. ടൗൺ പോലീസിന്റേതാണ് നടപടി.
രജൗരി സ്വദേശികളായ കശ്മീർ സിംഗ്, കല്യാൺ സിംഗ്, പ്രദീപ് സിംഗ് എന്നിവർക്കെതിരേയാണ് കേസ്. എ.ടി.എമ്മുകളിൽ പണം നിറയ്‌ക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരായി പോകുന്നവരാണ് ഇവർ. വ്യാജ തോക്ക് ലൈസൻസ് കൈവശം വെച്ചതിന് തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലും കശ്മീർ സ്വദേശികളെ പിടികൂടിയിട്ടുണ്ട്.
കരമനയിലും, കളമശ്ശേരിയിലുമായി 24 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ലൈസൻസുള്ള തോക്കുകൾ കണ്ടെത്തിയ സാഹചര്യത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകൾ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.
സംഭവവുമായി ബന്ധപ്പെട്ട് കശ്മീരിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.