മയ്യിൽ :- കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി നടത്തുന്ന തളിപ്പറമ്പ് താലൂക്ക്തല ശാസ്ത്ര ക്ലാസ്സിൻ്റെ രണ്ടാം ദിന പരിപാടി ,മയ്യിൽ കെ കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൽ ഓൺലൈനായി നടന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാകമ്മിറ്റി അംഗം കെ.സി പത്മനാഭൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. നാം ജീവിക്കുന്ന സമൂഹം എന്ന വിഷയത്തിൽ പി.ദിലീപ് കുമാർ ക്ലാസ്സെടുത്തു.
ഓരോ കാലഘട്ടത്തിലും ഉൽപാദിക്കപ്പെടുന്ന അറിവുകളും, ശാസ്ത്ര സാങ്കേതിക വിദ്യകളുംമാണ് സാമൂഹ്യബന്ധങ്ങളെ രൂപപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആഗോളവൽക്കരണത്തിൻ്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വരുന്ന ജനങ്ങൾ ലോകത്തെങ്ങും ചെറുത്ത് നിൽപ്പ് ആരംഭിച്ചിട്ടുണ്ടു. നീതിപൂർവ്വവും സുസ്ഥിരവുമായ ഒരു പുതു ലോക സൃഷ്ടിക്കായി ലോകത്തെങ്ങും കൂട്ടായ്മകൾ ഉയർന്ന് കൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശപ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, കർഷകരുടെയും ജീവനക്കാരുടെ സംഘടനകൾ, വനിതാ പ്രവർത്തകർ തുടങ്ങിയവർ ഈ കൂട്ടായ്മയുടെ ഭാഗമാകുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.കെ കൃഷ്ണൻ (സെക്രട്ടറി,ശാസ്ത്രസാഹിത്യ പരിഷത്ത്, മയ്യിൽ യൂണിറ്റ് ) സ്വാഗതവും കെ.സജിത (ലൈബ്രേറിയൻ, സി ആർ സി) നന്ദിയും പറഞ്ഞു. അനൂപ് ലാൽ, പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ കെ.കെ രവി മാസ്റ്റർ, പി.കെ അരവിന്ദൻ , എ.ഗോവിന്ദൻ ,ഒ.എം മധുസൂദനൻ ,സുധാകരൻ പി വി ,കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.