മയ്യിൽ :- ഫിലിം ക്രിട്ടിക്സ് പുരസ്കാരം 'വെളുത്ത മധുര 'ത്തെ തേടിയെത്തിയപ്പോൾ മയ്യിലിന് ലഭിച്ചത് അവാർഡിൻ്റെ തിരുമധുരം. സംവിധായകൻ ഉൾപ്പെടെ സിനിമയുടെ മുന്നണി, പിന്നണി പ്രവർത്തകർ ഒട്ടുമിക്കവരും മയ്യിൽ പ്രദേശവാസികൾ .
ഹയർസെക്കൻഡറി സ്കൂൾ ജീവിതം പശ്ചാത്തലമാക്കിക്കൊണ്ട് മയ്യിൽ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ദേവിക എസ് ദേവ് രചന നിർവഹിച്ച തിരിച്ചറിവ് എന്ന കഥയാണ് സിനിമയായി രൂപാന്തരപ്പെട്ടത്.
ജി എസ്.അനിൽ തിരക്കഥ രചിച്ച് നവാഗതനായ ജിജു ഒറപ്പടിയാണ് വെളുത്തമധുരത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.വൈഖരി ക്രിയേഷൻസ് ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
മലയാളത്തിലെ മുൻനിര താരങ്ങളായ ശ്വേതാമേനോൻ, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, നിഷ സാരംഗ്, ദിനേശ് പണിക്കർ, ബിജു ഇരിണാവ്, കനകലത എന്നിവരോടൊപ്പം പുതുമുഖങ്ങളായ അഫ്സാന ലക്ഷ്മി, സൂര്യകിരൺ, അനയ് സത്യ, നവനി കാർത്തി, ദേവിക എസ് ദേവ് എന്നിവരും വെളുത്ത മധുരത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കണ്ണൂരിലെ സാംസ്കാരിക പ്രവർത്തകരായ ശ്രീധരൻ സംഘമിത്ര, രാധാകൃഷ്ണൻ മാണിക്കോത്ത്, നാദം മുരളി, മുരളിവായാട്ട്, സുധീർ ബാബു കൊളച്ചേരി, ടി.സി. ജംഷീർ, ബാബുവള്ളിത്തോട് , പ്രജീഷ് ഏഴോം, തമ്പാൻ ബ്ലാത്തൂർ, സദാനന്ദൻ ചേപ്പറമ്പ്, സുധി പാനൂർ, ഉല്ലാസൻ കൂടൻ, പ്രകാശൻ കടമ്പൂർ, രതീഷ് തായം പൊയിൽ , ശരത്ത് അമ്പാടി, സുജിത്ത് കുമാർ ചെക്കിക്കുളം, സജിത്ത് പാട്ടയം, ഡോ.രീഷ്ണ, വിജേഷ് കൈലാസ്, ചന്ദ്രശേഖരൻ കോറളായി, അതുൽ വേളം, മൊടപ്പത്തി നാരായണൻ, ധൻജുഷ, അനന്യ അനിൽകുമാർ, നവ്യ, ആവണി, അനഘ, അനശ്വര എന്നിവരും ഒറപ്പടി കലാകൂട്ടായ്മയിലെ പഠിതാക്കളും വെളുത്ത മധുരത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ മേനജർ വിനോദ് കണ്ടക്കൈ , സ്റ്റിൽ ഫോട്ടോഗ്രാഫർ ശ്രീനേഷ് കരിങ്കൽ കുഴി, പോസ്റ്റർ ഡിസൈൻ അരുൺ ഏഴോം, കലാസംവിധാനം സന്തോഷ് കരിപ്പൂൽ ( തളിപ്പറമ്പ്) എന്നിവരെല്ലാം കണ്ണൂർ സ്വദേശികളാണ്.
ഛായാഗ്രഹണം ശ്രീക്കുട്ടനും എഡിറ്റിംഗ് എ.ആർ. ജിബീഷും പശ്ചാത്തല സംഗീതം ഡൊമിനിക് മാർട്ടിനും ഒരുക്കിയിരിക്കുന്ന വെളുത്ത മധുരത്തിന്റെ സംഗീത സംവിധാനം ഷൈജു പള്ളിക്കുന്ന് ആണ്. പ്രൊഡക്ഷൻ കൺട്രോളർ കെ.വിനോദ് .
ഇവി.വൽസൻ, വൈശാഖ് സുഗുണൻ, ജിതിൻ ദേവസ്യ എന്നിവരുടെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും വേലു ഹരിദാസുമാണ്.
സിനിമയുടെ ട്രാക്ക് ഗാനങ്ങൾ ആലപിച്ചതും മയ്യിൽ സ്വദേശികളായ അഭിന അനിൽകുമാർ, ശ്രീത്തു ബാബു എന്നിവരാണ്.
കോവിഡ് പശ്ചാത്തലം മാറി തിയേറ്റർ സജീവമായാൽ മയ്യിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച വെളുത്ത മധുരത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നാട്.