ഇരിട്ടി :- Association of South Indian Online Media (ASIOM) നവമാധ്യമ കൂട്ടായ്മയുടെ സംഗമവും തിരിച്ചറിയൽ കാർഡ് വിതരണം ഇരിട്ടി വ്യാപാര ഹാളിൽ നടന്നു.
ഇരിട്ടി നഗരസഭാ വൈസ് പ്രസിഡന്റ് പി പി ഉസ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ശ്രീ മനീഷ് സി.സി. അധ്യക്ഷത വഹിച്ചു.
കെ ശ്രീധരൻ, തോമസ് വര്ഗീസ്, ഇബ്രാഹിം മുണ്ടേരി, അരുൺ തോമസ്, അയൂബ് പൊയിലിയൻ, സന്തോഷ് കൊയിറ്റി എന്നിവർ ആശംസകൾ അറിയിച്ചു.
രഞ്ചിത്ത് സ്വാഗതവും സുവീഷ് ബാബു നന്ദിയും പറഞ്ഞു.
അസോസിയേഷനിൽ മെമ്പർഷിപ്പ് എടുത്ത നവമാധ്യമ വർത്താ ഗ്രൂപ്പ് അംഗങ്ങൾക്കാണ് ആദ്യഘട്ടം ഐഡന്റിറ്റി കാർഡ് വിതരണം നടത്തിയത്.തുടർന്ന് മെമ്പർഷിപ് കാമ്പയിനും നടത്തി.
Online മാധ്യമങ്ങളുടെ കൂട്ടായ്മയായ ASIOM ൽ നിലവിൽ ജില്ലയിലെ അമ്പതോളം Online Media യുടെ ഭാരവാഹികൾ അംഗങ്ങളാണ്. കൂടുതൽ പേരെ അംഗങ്ങളാക്കാനുള്ള മെമ്പർഷിപ്പ് ക്യാമ്പയിൽ നടന്നുവരികയാണ്. .കൊളച്ചേരി വാർത്തകൾ Online News ചീഫ് അഡ്മിൻ ഹരീഷ് കൊളച്ചേരി ASIOM ൻ്റെ വൈസ് പ്രസിഡൻ്റാണ്.