മയ്യിൽ:- അഥീന നാടക നാട്ടറിവ് വീടിന്റെ നേതൃത്വത്തിലാണ് കലാകാരന്മാർ പുഴയെ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞത്. പട്ടുവം പുഴയോരത്ത് ഏഴിലം ടൂറിസം സൊസൈറ്റിയുടെ പരിസരത്ത് സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രജീഷ് എസ് കെ ഉദ്ഘാടനം നിർവ്വഹിച്ചു. അഥീന നാടക-നാട്ടറിവ് വീട് പ്രസിഡണ്ട് ദിൽന കെ തിലക് അധ്യക്ഷതവഹിച്ചു പഞ്ചായത്തംഗം കെ.വി.രാജൻ, പരമ്പരാഗത മത്സ്യ തൊഴിലാളി കെ നാരായണൻ, സാമൂഹ്യ പ്രവർത്തകൻ വിനോദ് കണ്ടക്കൈ, അരുൺ ഏഴോം , ശിഖ കൃഷ്ണൻ , ശിശിര കാരായി എന്നിവർ സംസാരിച്ചു.
ഏഴോം പുഴയിലൂടെ തോണി യാത്രയും സംഘടിപ്പിച്ചു.