മയ്യിൽ :- മയ്യിൽ ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മിനി എം.സി.എഫ് ഉദ്ഘാടനം ചെയ്തു. തായംപൊയിൽ അംഗൻവാടി പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശ്രീജിനി എൻ.വി, എം.സി.എഫിൻ്റെ താക്കോൽ ഹരിതകർമ്മസേന സെക്രട്ടറി സീന കെ.വിക്ക് കൈമാറി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.കെ റിഷ്ന അധ്യക്ഷത വഹിച്ചു. വി.ഇ.ഒ രഞ്ജിത്ത് ബാബു സ്വാഗതം പറഞ്ഞു. അജൈവ മാലിന്യശേഖരണ കലണ്ടർ പ്രകാരം ശേഖരിക്കേണ്ട തുണി മാലിന്യശേഖരണം, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.ഓമന എം.വി ഹരിതകർമ്മ സേനാംഗത്തിന് കൈമാറി ഉൽഘാടനം ചെയ്തു.
ചടങ്ങിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ശ്രീമതി അനിത വി.വി ശ്രീ.എം.രവി മാസ്റ്റർ, ശ്രീമതി.അജിത എം.വി, വാർഡ് മെമ്പർമാരായ എം.ഭരതൻ, ബിജു വേളം, സന്ധ്യ സുചിത്ര എന്നിവർ പങ്കെടുത്തു.