ഖത്തർ മൂരിയത്തു ജമാഅത്ത് മഹൽ കൂട്ടായ്മയുടെ എട്ടാം വാർഷികവും ജനറൽ ബോഡിയും നടന്നു


ദോഹ :-
ഖത്തർ മൂരിയത്തു ജമാഅത്ത് മഹൽ കൂട്ടായ്മയുടെ എട്ടാം  വാർഷികവും ജനറൽ ബോഡിയും നജ്മയിലുള്ള ഗാർഡൻ റസ്റ്ററിന്റിൽ ചേർന്നു .

പി. വി നൂറുദ്ധീൻറെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ഇ.കെ . ഉമർ ഫാറൂഖ് അദ്ധ്യക്ഷതയിൽ  . ഇ.കെ അയൂബ് ഹാജി  ഉദ്ഘാടനം നിർവഹിച്ചു. ഹാരിസ് നെല്ലിക്കാപ്പാലം റിപ്പോർട്ടും  അവതരിപ്പിച്ചു .  തുടർന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് മുജീബ് കണ്ണാടിപ്പറമ്പ് , ജലീൽ തായെവീട്ടിൽ , സുബൈർ പാലത്തുങ്കര എന്നിവർ  സംസാരിച്ചു .

നമ്മുടെ മഹല്ലിൽ പെട്ട പുതുതായി നാട്ടിൽനിന്നും വന്നവരെ അംഗങ്ങളായി ചേർക്കാനും , അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുന്ന പലിശ രഹിത വായ്പ്പക്ക് ഊന്നൽ നൽകി പ്രവർത്തിക്കാനും  , വരിസംഖ്യയിൽ  നിന്നും ലഭിക്കുന്ന തുക നാട്ടിലുള്ള  അതാത്  പ്രദേശത്തെ പള്ളികമ്മറ്റിയുടെ സാക്ഷി  പത്രത്തോടെയുള്ള സഹായ അപേഷകൾക്ക്   മുൻകാലങ്ങളിൽ ചെയ്തത് പോലെ തന്നെ തുടരാനും തീരുമാനിച്ചു .ലത്തീഫ് തൈലവളപ്പ് നന്ദി പറഞ്ഞു.

Previous Post Next Post