മയ്യിൽ :- കയരളം ജൈവ കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ "ഹരിത കഷായം" ഉത്പാദന ഉൽഘാടനം മയ്യിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ രവി മാഷ് കയരളം രാരു നമ്പ്യാർ വായനശാലയിൽ നിർവഹിച്ചു.
കയരളം ഭാഗത്ത് കൃഷി വകുപ്പിൻ്റെ ജൈവ കൃഷി പദ്ധതിയായ "സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി " പദ്ധതിയുടെ ഭാഗമായി ജൈവ രീതിയിലുള്ള നെല്ല് പച്ചക്കറി പഴവർഗങ്ങൾ എന്നിവ കൃഷി ചെയ്യുന്ന കർഷകർക്ക് വിതരണം ചെയ്യുന്നതിന് ആണ് കഷായങ്ങൾ നിർമിക്കുന്നത്.
കൃഷി ഓഫീസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാടശേഖര സമിതി പ്രസിഡൻ്റ് രവീന്ദ്രൻ, കയരളം ജൈവ കർഷക കൂട്ടായ്മയുടെ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ ശ്രീ രതീഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
അസിസ്റ്റൻ്റ് കൃഷി ഓഫീസർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം കയരളം ഭാഗത്തെ കർഷകർ എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും കഷായ ഉത്പാദനത്തിൽ പങ്കെടുക്കുകയും ചെയ്തു.