കണ്ണാടിപ്പറമ്പ്:- നാറാത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സീനിയർ എക്സി.മെമ്പറും വ്യാപാരി വ്യവസായി ഏകോപന സമിതി ബാങ്ക് വൈസ് പ്രസിഡൻ്റും പുല്ലപ്പി വീവേർസ് സൊസൈറ്റി വൈസ് പ്രസിഡൻ്റുമായ ടി.മുകുന്ദൻ നായരുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനം നടന്നു.
നാറാത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് അഡ്വ.കെ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ജന.സെക്രട്ടറി പ്രജിത്ത് മാതോടം, എം.പവിത്രൻ (CPM) ഉബൈദ് ( (IUML) കെ.രാജൻ ( വ്യാപാരി വ്യവസായി ഏകോപന സമിതി) മുനീർ (വ്യാപാരി വ്യവസായി ബാങ്ക്) ടി.കെ.നാരായണൻ (വീവേർസ് സൊസൈറ്റി ) എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
വ്യാപാരികൾ ഉച്ചവരെ കടകൾ അടച്ച് ഹർത്താൽ ആചരിച്ചു.