കമ്പിൽ :- കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പിഎഫ്ആർഡിഎ നിയമം പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കണമെന്ന് കെ എസ് ടി എ കൊളച്ചേരി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന സമ്മേളനം ജില്ലാ വൈസ് പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.ബി പ്രമോദ് അധ്യക്ഷനായി. സബ് ജില്ലാ ജോയിൻ്റ് സെക്രട്ടറി സി.വിനോദ് സംഘടനാ റിപ്പോർട്ടും ബ്രാഞ്ച് സെക്രട്ടറി പി ബിന്ദു പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി സിന്ധു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ദേശാഭിമാനി വാർഷിക വരിക്കാരുടെ ലിസ്റ്റ് ജില്ലാ എക്സിക്യുട്ടീവ് കമ്മറ്റി അംഗം കെ സി സുനിൽ ഏറ്റുവാങ്ങി. സബ് ജില്ലാ സെക്രട്ടറി പി പി സുരേഷ് ബാബു ,സബ് ജില്ലാ വൈസ് പ്രസിഡണ്ട് കെ സി പത്മനാഭൻ, സബ് ജില്ലാ ജോയിൻ്റ് സെക്രട്ടറി പി സിതാര ,സബ് ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ബി.കെ.വിജേഷ്, കെ ഹേമന്ത് ,സബ് ജില്ലാ കമ്മറ്റി അംഗം എ പി കെ അനിത എന്നിവർ അഭിവാദ്യം ചെയ്തു.
കെ വി ഹനീഫ രക്തസാക്ഷി പ്രമേയവും പി സൗമ്യ അനുശോചന പ്രമേയവും അവതരിപ്പിച്ചു.പി ബിന്ദു സ്വാഗതവും അർജ്ജുൻ നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡണ്ടൻ്റായി പി.ബി. പ്രമോദ് ,സെക്രട്ടറിയായി പി.ബിന്ദു ,ട്രഷററായി പി.സിന്ധു എന്നിവരെ തിരഞ്ഞെടുത്തു.