ഇരിക്കൂർ :- ചേടിച്ചേരി ആലും മുക്കിൽ പത്മ സുധ കലാക്ഷേത്ര സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ.സി.സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഗ്രാമപഞ്ചായത്തംഗം എം.വി.മിഥുൻ അധ്യക്ഷനായിരുന്നു.പഞ്ചായത്തംഗം കെ.കവിത, പ്രിയദർശിനി ഗ്രന്ഥാലയം പ്രസിഡൻ്റെ വി.വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കുട്ടാവ് പുതിയ ഭഗവതി ക്ഷേത്രം പ്രസിഡൻ്റ കെ.സജീവൻ എന്നിവർ സംസാരിച്ചു.
പെരുവളത്ത് പറമ്പ് മയ്യിൽ റോഡിൽ ആലും മുക്കിൽ ആണ് കലാക്ഷേത്ര ആരംഭിച്ചത് .കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ ബിരുദവും ബിരുദാനന്ദര ബിരുദവും നേടിയ അമൃത ഉമേഷ് പരിശീലകയായ കാലാ ക്ഷേത്രയിൽ വിദ്യാർത്ഥികൾക്ക് നൃത്തപരിശീലനത്തിൽ പ്രവേശനം ആരംഭിച്ചു.