മയ്യിൽ:-കഴിത്ത അധ്യയനവർഷത്തിൽ ഉന്നത വിജയം നേടിയ NSS കരയോഗം മയ്യിലിലെ മെമ്പർമാരുടെ കുടുംബാംഗങ്ങളിൽ നിന്നുള്ള വിദ്യാത്ഥികളെ മയ്യിൽ NSS കരയോഗം ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ക്യാഷ് അവാർഡ് വിതരണം ചെയ്തുകൊണ്ട് അനുമോദിച്ചു.
കരയോഗം പ്രസിഡണ്ട് ആർ ദിവാകരൻ നമ്പ്യാരുടെ, അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പത്മനാഭൻ നമ്പ്യാർ, ടി വി രാധാകൃഷ്ണൻ നമ്പ്യാർ, കെ സി ഉണ്ണികൃഷ്ണൻ നമ്പ്യാർ, കെ പി ചന്ദ്രശേഖരൻ നമ്പ്യാർ, ഇ കെ വാസുദേവൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.
ശ്യാം ജെ രാജ്,ഐശ്വര്യ മനോജ്,നിവേദിത നമ്പ്യാർ,അർച്ചന അജയ്, അനുഷ്ക കെ കെ അംഗിത്ത്, സുരേഷ്, ഗൌതം,ആരതി എം പി നന്ദന ശ്രീകുമാർ, അഭിനന്ദ് കെ.കെ, എന്നിവർ ക്യാഷ് അവാർഡ് ഏറ്റുവാങ്ങി.