ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു


മയ്യിൽ  :- 
പൊയ്യൂർ ദേശാഭിവൃദ്ധിനി വായനശാലയുടെ ആഭിമുഖ്യത്തിൽ "നാം ജീവിക്കുന്ന ലോകം , നാം ജീവിക്കുന്ന കാലം " എന്ന പരിഷത്തിന്റയും ലൈബ്രറി കൗൺസിലിന്റേയും നിർദ്ദേശാനുസരണമുളള ചതുർദിന പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു.

 ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. സി.കെ. പ്രീത അധ്യക്ഷത വഹിച്ചു. എം.കെ. ഉണ്ണികൃഷ്ണൻ, വി.പി. രത്നവല്ലി, കെ.പി.പ്രദീപ് കുമാർ , ഡോ.സി.ശശിധരൻ എന്നിവർ ക്ലാസെടുത്തു. 

സമാപന പരിപാടിയിൽ പ്രദീപ് കുറ്റ്യാട്ടൂർ അധ്യക്ഷത വഹിച്ചു. പി.ജനാർദനൻ, വൈശാഖ്, അർജുൻ പി പി, ഷംന. കെ എന്നിവർ സംസാരിച്ചു. കൺവീനർ സി.വി.ഗിരീഷ് കുമാർ സ്വാഗതവും ആതിര. സി.ഒ. നന്ദിയും പറഞ്ഞു

Previous Post Next Post