കണ്ണൂര്‍: സുന്നി യുവജനസംഘം സംസ്ഥാന ആദര്‍ശസമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റും സമസ്ത ജില്ലാ മുശാവറ അംഗവുമായ തില്ലങ്കേരി കാവുംപടി സി.എച്ച്.എം ഹൈസ്‌കൂള്‍ റോഡിലെ സലീം ഫൈസി ഇര്‍ഫാനി (41) നിര്യാതനായി.
കൊവിഡാനന്തര ചികിത്സയുമായിബന്ധപ്പെട്ട് രണ്ടുമാസത്തോളമായി കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സലീം ഫൈസിയെ ചൊവ്വാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയതായിരുന്നു. ബുധനാഴ്ച രാത്രി 10.20 ഓടെയായിരുന്നു അന്ത്യം.
മട്ടന്നൂര്‍ പൊറോറയിലെ ഇസ്മാഈലിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ശരീഫ (കാവുംപടി). മക്കള്‍: ഹാഫിള സുആദ, ആഇശ, മുഹമ്മദ്, ജലാല്‍, കുബ്‌റ, സുഹറ. സഹോദരങ്ങള്‍: മുഹമ്മദ്, സാലിഹ് (ഇരുവരും ദുബൈ), സുഹറ.