ഉന്നത വിജയികൾക്കുള്ള അനുമോദനവും ഗാന്ധിജയന്തി ദിനാഘോഷവും UDF പാവന്നൂർ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു



പാവന്നൂർ :-
UDF പാവന്നൂർ  വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ    എസ്എസ്എൽസി, പ്ലസ് ടു ഫുൾ A+ നേടിയ വരെയും ഉന്നതവിജയികളെയും അനുമോദിച്ചു. KSU സംസ്ഥാന വൈസ്പ്രസിഡന്റ്‌ വി. പി അബ്ദുൽറഷീദ് ഗാന്ധി അനുസ്മരണ പ്രഭാഷണവും ഉപഹാര സമർപ്പണവും നടത്തി. 

തളിപ്പറമ്പ് നിയോജകമണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഷംസുദ്ദീൻ വേശാല അനുമോദന പ്രഭാഷണം നടത്തി. കൊളച്ചേരി  ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് K. M ശിവദാസൻ, മണ്ഡലം പ്രസിഡണ്ട് K സത്യൻ, ജംഷീർ പാവന്നൂർ, ആരിഫ് കെ. കെ. പി, സഫീർ  P. P, ഹംസ P. A  എന്നിവർ പ്രസംഗിച്ചു . N.k മുസ്തഫ മാസ്റ്റർ അധ്യക്ഷനായി.എം  താജുദ്ദീൻ സ്വാഗതവും, മിദ്ലാജ് T നന്ദിയും പറഞ്ഞു.







Previous Post Next Post