കണ്ണാടിപ്പറമ്പ് മഹാരുദ്ര വേദിയിൽ വിശേഷാൽ മൃത്യുഞ്ജയഹോമം ബുധനാഴ്ച


കണ്ണാടിപ്പറമ്പ് :- 
ശ്രീധർമ്മശാസ്താ - ശിവക്ഷേത്രസന്നിധിയിൽ നടക്കുന്ന ഒൻപതാമത് മഹാരുദ്രയജ്ഞത്തിൻ്റെ പത്താം ദിനമായ ബുധനാഴ്ച രാവിലെ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ മൃത്യുഞ്ജയഹോമം നടക്കും.

ഇതോടൊപ്പം അഷ്ടദ്രവ്യ ഗണപതി ഹോമം, രുദ്രജപം, രുദ്രാഭിഷേകം, ശ്രീധർമ്മശാസ്താവിന് നവക പൂജ, നവകാഭിഷേകം, വിശേഷാൽ പൂജകൾ, വടക്കേ കാവിൽ കലശം, വൈകു: ദീപാരാധന, നിറമാല, ഭഗവതിസേവയും ഉണ്ടായിരിക്കുന്നതാണ്. വിശേഷാൽ മൃത്യുജ്ഞയഹോമത്തിന് ഭക്തജനങ്ങൾക്ക് മുൻകൂട്ടി പേര് നല്കാവുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Previous Post Next Post