മലപ്പട്ടം :- സ്ത്രീകളുടെ സാമൂഹിക ഇടപെടൽ ശേഷിയും കാര്യശേഷിയും വർധിപ്പിക്കുന്നതിനും അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്നതിനും സാമൂഹിക വികസനവും ലക്ഷ്യമിട്ട് പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുന്ന 18 നും 40 വയസിനുമിടയിലുള്ള യുവതികളുടെ കൂട്ടായ്മ വളർത്തുന്നതിന് ഓക്സിലറി ഗ്രൂപ്പ് മലപ്പട്ടം പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും രൂപീകരിച്ചു.
പഞ്ചായത്ത്തല ഉദ്ഘാടനം മൂന്നാം വാർഡിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ.പി രമണി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി ശ്രീജിനി, ഇ.ചന്ദ്രൻ മാസ്റ്റർ, എം.വി അജ്നാസ് ,മിനി.കെ.വി, സുധാകരൻ കെ.വി, എന്നിവർ വിവിധ വാർഡുകളിൽ ഉദ്ഘാടനം ചെയ്തു.
സി ഡി എസ് അംഗങ്ങൾ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാർ ആശംസയർപ്പിച്ചു.214 പേർ ഓക്സിലറി ഗ്രൂപ്പുകളിൽ രജിസ്റ്റർ ചെയ്തു.