മയ്യിലിൻ്റെ വികസനനുഭവം - കാർഷിക മുന്നേറ്റം - ഭാവി "ശിൽപശാല നടത്തി

മയ്യിൽ:- മയ്യിൽ ഗ്രാമപഞ്ചായത്ത്, മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി എന്നിവ ചേർന്ന്  "മയ്യിലിന്റെ വികസനാനുഭവം - കാർഷിക മുന്നേറ്റം -ഭാവി" എന്ന വിഷയത്തിൽ   ശില്‌പശാല മയ്യിൽ പഞ്ചായത്ത് ഹാളിൽ നടന്നു.ശിൽപശാല മുൻ ധനമന്ത്രി  ഡോ.ടി.എം. തോമസ് ഐസക്  ഉദ്ഘാടനം ചെയ്തു.

മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  കെ.കെ റിഷ്ന അദ്ധ്യക്ഷത വഹിച്ചു."നാളത്തെ മയ്യിൽ " എന്ന വിഷയത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ്  കെ കെ റിഷ്നയും "മയ്യിലിൻ്റെ കാർഷികാനുഭവം - ഭാവി " എന്ന വിഷയത്തിൽ ടി കെ ബാലകൃഷ്ണനും വിഷയാവതരണം നടത്തി.മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രൻ സ്വാഗതവും കെ.കെ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

Previous Post Next Post