കൊളച്ചേരി :- കൊളച്ചേരിയിലെ മിഥുൻ നിവാസിലെ പി.രാമചന്ദ്രൻ ,ഓമന ദമ്പതിമാരുടെ മകൻ മിഥുൻ്റെ വിവാഹത്തിൻ്റെ ഭാഗമായി ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി.
വധു വരന്മാരായ മിഥുൻ ,അമിത എന്നിവർ ചേർന്ന് സി.പിഎം കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർക്ക് തുക കൈമാറി
കൺവീനർ ശ്രീധരൻ സംഘമിത്ര ,ബ്രാഞ്ച് സെക്രട്ടറിമാരായ പി.പി നാരായണൻ ,അതുൽ സി എന്നിവർ പങ്കെടുത്തു