തലശ്ശേരിയിൽ നിന്നും ആരംഭിച്ച മത്സരം അസിസ്റ്റൻറ് പോലീസ് കമ്മീഷണർ വിഷ്ണു പ്രദീപ് IPS ഫ്ലാഗ് ഓഫ് ചെയ്തു.
നടാൽ നിന്നും ആരംഭിച്ച 10 കിലോമീറ്റർ മത്സരം ജില്ലാ ക്രൈം ബ്രാഞ്ച് ACP ടി പി പ്രേമരാജൻ ഫ്ലാഗ് ഓഫ് ചെയ്തു.
താഴെ ചൊവ്വയിൽ നിന്നും ആരംഭിച്ച 5 കിലോമീറ്റർ മത്സരം Addl. SP പ്രിൻസ് എബ്രഹാം ഫ്ലാഗ് ഓഫ് ചെയ്തു.
21 കിലോമീറ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനം (സമയം 1.29 മണിക്കൂർ) മരിയ ജോസ് ,സബ്ബ് ഇൻസ്പെക്ടർ DHQ വും രണ്ടാം സ്ഥാനം പ്രകാശൻ എസ്, CPO പാനൂർ പോലീസ് സ്റ്റേഷൻ നും മൂന്നാം സ്ഥാനം സതീശൻ സബ്ബ് ഇൻസ്പെക്ടർ ,DCRB യും കരസ്ഥമാക്കി.
10 കിലോമീറ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനം (സമയം 50 മിനുട്ട്) പ്രതീഷ്, CP0, DHQയും രണ്ടാം സ്ഥാനം ദിലീപ് കുമാർ സബ് ഇൻസ്പെക്ടർ, DHQയും മൂന്നാം സ്ഥാനം രതീഷ് സിപിഒയും കരസ്ഥമാക്കി.
5 കിലോമീറ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനം (സമയം 23 മിനുട്ട്) പ്രവീൺ CP0, DHQയും രണ്ടാം സ്ഥാനം കൊളച്ചേരി സ്വദേശി പ്രസീന്ദ്രൻ, DHQ എന്നിവർ കരസ്ഥമാക്കി.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ IPS വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.