കണ്ണൂർ: സർട്ടിഫിക്കറ്റ് ഇല്ലാത്ത നായകൾക്ക് കെന്നൽ ക്ലബ്ബ് ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റും മൈക്രോ ചിപ്പും നൽകുന്നു.
ദി കോഴിക്കോട് കെന്നൽ ക്ലബ്ബാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശുദ്ധ ജനുസിൽപ്പെട്ട ഒരു വയസ് പൂർത്തിയായ നായകൾക്കാണ് സർട്ടിഫിക്കറ്റും മൈക്രൊചിപ്പും നൽകുന്നത്.
സർട്ടിഫിക്കറ്റ് ഇല്ലാത്ത നൂറുകണക്കിന് നായകൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള അവസരാണ് ഇപ്പോൾ ഒരുങ്ങുന്നത്.നവംബർ ഇരുപത്തി ഒന്നാം തീയ്യതി ഞായറാഴ്ച്ച കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള ഉണ്ടപ്പറമ്പ് മൈതാനിയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്
ഇതോടൊപ്പം പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് സൗജന്യമായി നൽകും. വളർത്ത് മൃഗങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലൈസെൻസ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു
.നവംബർ 14 ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ് കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രെഷനുമായി 9847 21 21 96, 9633 84 14 25 എന്നി നമ്പറുകളിൽ ബന്ധപ്പെടുക