മയ്യിൽ :- യുവജന വായനശാല & ഗ്രന്ഥാലയം പെരുവങ്ങൂർ എസ് എസ് എൽ സി - പ്ലസ് ടു പരീക്ഷകളിൽ വിജയികളായവരെ അനുമോദിച്ചു.ചടങ്ങ് മയ്യിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ / വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വി അനിത ഉദ്ഘാടനം ചെയ്തു
സി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.പെരുവങ്ങൂർALP സ്കൂൾ ഹെഡ്മാസ്റ്റർ പി.പി.സുരേഷ് ബാബു അനുമോദന പ്രസംഗം നടത്തി.പി.ലക്ഷ്മണൻ, പി.ഷാനു ,ആസിഫ തുടങ്ങിയവർ സംസാരിച്ചു.