വളപട്ടണം:- ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മയുടെ പണം കവർന്നു. നെറ്റ് ബാങ്കിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ട് ബേങ്കിൻ്റെ പേരിൽമെസ്സേജ് വന്നതിന്നെ തുടർന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത വീട്ടമ്മ ഒ ടി പി നമ്പർ പ്രകാരം എ ടി എം കാർഡ് നമ്പർ നൽകിയതിന് പിന്നാലെ 1, 20,000 രുപ ബേങ്ക് അക്കൗണ്ടിൽ നിന്നും തട്ടിപ്പ് സംഘം കവർന്നു.
അഴീക്കോട് വൻ കുളത്ത് വയലിലെ ഇന്ദിരാഭായ് (67) ആണ് തട്ടിപ്പിനിരയായത്. എസ്.ബി.ഐ അഴീക്കോട് ബേങ്ക് ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്.
തുടർന്ന് ബേങ്ക് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.