മയ്യിൽ:-ആദ്യകാല പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ഇ.ഡി.നായർ ( ദാമോദരരൻ നായർ ) നിര്യാതനായി.
ദേശ മിത്രം, ലേബർ വ്യൂ, സുദർശനം, ലുക്ക് എന്നിവകളുടെ പത്രാധിപരായിരുന്നു. ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതാറുണ്ടായിരുന്നു.
ആകാശവാണിയിലും നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
ചുടലപ്പൂവ്, ഏഴാംസന്ധ്യ ചെറുകഥാ സമാഹരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പുഴാതിയിലെ പരേതരായ
തീയാടത്ത് കണ്ണൻ നായരുടെയും എളമ്പിലാൻ നാരായണിയമ്മയുടെയും മകനാണ്.
ഭാര്യ: രമാദേവി (റിട്ട. ബി.എസ്.എൻ.എൽ, ആലപ്പുഴ), മക്കൾ: ഗ്രീഷ്മ ചരൺ (മംഗളം, കണ്ണൂർ), ദേവപ്രിയ, സങ്കീർത്തന. മരുമക്കൾ: ജയേഷ് (മട്ടന്നൂർ), ബിജു (മാനന്തവാടി).
സംസ്കാരം നാളെ (12.11.21 ) ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത്.