കമ്പിൽ:-കമ്പിൽ ഒലീവ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം മിസ്റ്റർ കേരള സിൽവർ മെഡൽ ജേതാവ് മഹ്സൂസ് നാറാത്ത് നിർവഹിച്ചു.
ഒലീവ് പ്രസിഡണ്ട് മഹറൂഫ് ടി യുടെ അദ്ധ്യക്ഷതയിൽ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഇബ്രാഹിം പി പി ഉദ്ഘാടനം നിർവഹിച്ചു.
മുതിർന്ന പൗരൻ എ വി അബ്ദുള്ള ഹാജി ലോഗോ ഏറ്റുവാങ്ങി.
വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത് മഹ്സൂസ് നാറാത്തിനെ അനുമോദിച്ചു സ്നേഹോപഹാരം നൽകി.
മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി,ഒലീവ് മാനേജർ നൗഫൽ കെ വി, മൻസൂർ, കാദർ കെപി,മൊയ്‌തീൻ പി പി, ഉമർ പി, സുഹൈൽ പി പി, ജസീൽ പാട്ടയം,മുനീർ പിവി,പ്രവാസികൾ ആയ ഹസ്സൻ, നജീബ്, msf ട്രഷറർ ആദിൽ, റാസിഖ്, ഷിബിലി, അമാൻ സാനി, മുഹമ്മദ്, ശഹസിൻ, ഷിസാൻ എന്നിവർ സംസാരിച്ചു.
ഒലീവ് ജനറൽ സെക്രട്ടറി ഷാജിർ പി പി സ്വാഗതവും റാസിഖ് കെപി നന്ദിയും പറഞ്ഞു