പയ്യന്നൂർ:- ബസോട്ടത്തിന്റെ സമയത്തെ ചൊല്ലി പയ്യന്നൂരിൽ രണ്ട് ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. ഒരു ബസിലെ കണ്ടക്ടർ ബസ് പിറകോട്ടെടുത്ത് മറ്റൊരു ബസിടിച്ച് തകർത്തു.
ഈ കണ്ടക്ടറെ യാത്രക്കാരും ബസ്റ്റാന്റിലുണ്ടായിരുന്ന വരും പൊതിരെ തല്ലി. രണ്ട് കണ്ടക്ടർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഏഴുമണിയോടെ പയ്യ ന്നൂർ പഴയ ബസ്സ്റ്റാന്റിലായിരുന്നു സംഭ വം. പയ്യന്നൂർ-മാനന്തവാടി റൂട്ടിലോടുന്ന പ്രതാപ് ബസിന്റെയും പയ്യന്നൂർ കോഴിക്കോട് റൂട്ടിലോടുന്ന പാലക്കാടൻസ് ബസിന്റെയും ജീവനക്കാരാണ് ഏറ്റുമുട്ടിയത്.
ഇന്ന ലെയും സമയത്തെച്ചൊല്ലി ഇതേ ബസിലെ ജീവനക്കാർ തമ്മിൽ വാക്കേറ്റം നടന്നിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്നത്തെ സംഘട്ടനം. സംഘട്ടനത്തിനിടയിൽ പാലകാടൻസ് ബസിന്റെ കണ്ടക്ടർ ജയേഷ് തന്റെ ബസിൽ ചാടിക്കയറി ബസ് പിറകോ ട്ടെടുത്ത് പ്രതാപ് ബസിന്റെ മുൻവശത്ത് ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ പ്രതാപ് ബസിന്റെ മുൻവശത്തെ ഗ്ലാസ് പൂർണമായും തകർന്നു. ബസിന്റെ മുൻവശത്ത് കേടുപാടും സംഭവിച്ചു. ഇത് കണ്ടുനിന്ന യാത്ര ക്കാരും ബസ്സ്റ്റാന്റിലുണ്ടായിരുന്നവരുംചേർന്ന് ജയേഷിനെ ബസിൽ നിന്ന് പിടി ലിച്ചിറക്കി പൊതിരെ തല്ലുകയായിരുന്നു. സംഭ വമറിഞ്ഞെത്തിയ പയ്യന്നൂർ പോലീസാണ്
രംഗം ശാന്തമാക്കിയത്. കൈക്കും തലക്കും പരിക്കേറ്റ കരിവെള്ളൂർ ഓണക്കുന്ന സ്വദേ ശിയായ പാലക്കാടൻസ് ബസ് കണ്ടക്ടർ എ.വി.ജയേഷിനെയും (25), പ്രതാപ് ബസ് കണ്ടക്ടർ പെരളശ്ശേരി സ്വദേശി എം.ഷാജ നെയും (48) പയ്യന്നൂർ സഹകരണാശുപത്രി യിൽ പ്രവേശിപ്പിച്ചു. ജയേഷിന് കാര്യമായി | മർദനമേറ്റിട്ടുണ്ട്.