മയ്യിൽ:-മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ അട്ടിമറിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നും ജനകീയ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തണമെന്നും മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് എസിൽ വെച്ച് നടന്ന കെ എസ് ടി എ തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ മുപ്പത്തി ഒന്നാം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാന ട്രഷറർ ടി.കെ.എ.ഷാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡണ്ട് സി.മുരളീധരൻ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ എൻ അനിൽ കുമാർ സ്വാഗതം ആശംസിച്ചു.
ജില്ലാ ജോയിൻ്റ് സെക്രട്ടറി വി.വി.അനിൽകുമാർ സംഘടനാ റിപ്പോർട്ടും പി.പി.സുരേഷ് ബാബു പ്രവർത്തന റിപ്പോർട്ടും കെ.കെ.വിനോദ് കുമാർ കണക്കും അവതരിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സി.വിനോദ് കുമാർ സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റി അംഗം കെ.സി.മഹേഷ് ജില്ലാ സെക്രട്ടറി വി.പ്രസാദ് ജില്ലാ പ്രസിഡണ്ട് ഇ.കെ.വിനോദൻ ജില്ലാ വൈസ് പ്രസിഡണ്ട്മാരായ എം.സി.ഷീല, കെ പി രാധാകൃഷ്ണൻ ജില്ലാ എക്സിക്യുട്ടീവ് കമ്മറ്റി അംഗം കെ.സി.സുനിൽ കെ.പി.ലിഷിന, എം.വി.സുനിത എന്നിവർ അഭിവാദ്യം ചെയ്തു.വി.കെ.വിനീഷ് നന്ദി പറഞ്ഞു.
ഭാരവാഹികൾ:
സി.മുരളീധരൻ ( പ്രസിഡണ്ട്)കെ.എം.ബിപിൻ ലാൽ, കെ.ശ്രീജ, പി.പ്രദീഷ് (വൈസ് പ്രസിഡണ്ട് മാർ)പി.പി.സുരേഷ് ബാബു (സെക്രട്ടറി)കെ.രാജീവൻ, പി.സിതാര ,സി.വിനോദ് (ജോയിൻ്റ് സെക്രട്ടറി)കെ.കെ.വിനോദ് കുമാർ (ഖജാൻജി)