കണ്ണാടിപ്പറമ്പ്:- ടെലിഫോൺ എക്സ്ചേഞ്ചിൻ്റെ മുന്നിൽ തൊഴിൽ ഉറപ്പ് തൊഴിലാളി യൂണിയൻ നേതൃത്യത്തിൽ തൊഴിലാളികൾ തൊഴിൽ ഉപേക്ഷിച്ച് ധർണ്ണ സമരത്തിൽ പങ്കെടുത്തു.
കൂലി കുടിശ്ശിക നൽകുക. തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക. തൊഴിലാളികളെ ജാതി അടിസ്ഥാനത്തിൽ വിഭജിച്ച് കൂലി നൽകാനുള്ള കേന്ദ്രനയം ഉപേക്ഷിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.
ധർണ്ണ സമരം NREG യൂണിയൻ മയ്യിൽ ഏരിയാ കമ്മറ്റി വൈ .പ്രസിഡണ്ട് പി. പവിത്രൻ ഉൽഘാടനം ചെയ്തു. സി.പി.എം കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മറ്റി സെക്രട്ടറി കെ. ബൈജു സി.ഐ.ടി.യു നേതാവ് കാണികൃഷ്ണൻ തുടങ്ങിയവർ ധർണ്ണ സമരം അഭിവാദ്യം ചെയ്യ്തു കൊണ്ട് സംസാരിച്ചു. കെ ശ്രീജിത്ത് സ്വാഗതവും ബിന്ദു ഓണപ്പറമ്പ് അധ്യക്ഷതയും വഹിച്ചു''