കൊളച്ചേരി:-കൂലി കുടിശിക അനുവദിക്കുക, ജാതിവിവേചനം അവസാനിപ്പിക്കുക,തൊഴിൽ ദിനങ്ങൾ 200 ദിവസമായി ഉയർത്തുക,ദിവസകൂലി 600 രൂപയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ കൊളച്ചേരി പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ധർണ കർഷക സംഘം മയ്യിൽ ഏരിയാ പ്രസിഡൻ്റ് എം.ദാമോദരൻ ഉദ്ഘാടനം ചെയ്തു.ചന്ദ്രമതി അധ്യക്ഷത വഹിച്ചു.കെ.മനോജ് സ്വാഗതം പറഞ്ഞു