കണ്ണൂർ: - മഹാന്മാരായ മുൻഗാമികളെ അനുസ്മരിക്കുകയും അവരുടെ മഹത്തരമായ പാത അനുധാവനം ചെയ്യുകയും ചെയ്യൽ ഒരു വിശ്വാസിയുടെ ബാധ്യതയാണ്. അതിനാൽ തന്നെ കണ്ണൂർ ജില്ലാ ദാരിമീസ് അസോസിയേഷൻ വർഷങ്ങളായി ചെയ്തുവരുന്ന റബീഉ ശംസ് ഏറെ ശ്ലാഘനീയവും പ്രശംസനീയമാണെന്ന് സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ അഭിപ്രായപ്പെട്ടു.
കണ്ണൂർ ജില്ലാ ദാരിമീസ് അസോസിയേഷൻ 2021 ഡിസംബർ 4 ശനിയാഴ്ച കൂത്തുപറമ്പ് മെരുവമ്പായി ശൈഖുനാ ശംസുൽ ഉലമാ നഗരിയിൽ സംഘടിപ്പിക്കുന്ന റബീഉ ശംസ് '21 ലേക്കുള്ള ഫണ്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ. സംഗമത്തിൽ ജില്ലാ പ്രസിഡണ്ട് കെ കെ മുഹമ്മദ് ദാരിമി അരിയിൽ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ദാരിമി ബക്കളം, അബ്ദുൽ ഫത്താഹ് ദാരിമി മാണിയൂർ, അയ്യൂബ് ദാരിമി പൂമംഗലം, നൗഷാദ് കണ്ണൂർ എന്നിവർ സംബന്ധിച്ചു.