കൊളച്ചേരി :- 23 മത് പാർടി കോൺഗ്രസിൻ്റെ ഭാഗമായുള്ള കൊളച്ചേരി ലോക്കൽ സമ്മേളനം കൊളച്ചേരി മുക്കിൽ സ. ഒ.വി.രാജൻ നഗറിൽ നടന്നു.
രാവിലെ മുതിർന്ന പാർട്ടി സഖാവും CPM കൊളച്ചേരി LC അംഗവുമായ പി.പി കുഞ്ഞിരാമൻ പതാക ഉയർത്തി .കെ പി സജീവൻ പതാകാ ഗാനം ആലപിച്ചു.സ്വാഗത സംഘം ചെയർമാൻ എം.ദാമോദരൻ സ്വാഗതം പറഞ്ഞു.കെ.രാമകൃഷ്ണൻ മാസ്റ്റരുടെ അധ്യക്ഷതയിൽ സമ്മേളനം ആരംഭിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എ പി സുരേശൻ രക്തസാക്ഷി പ്രമേയവും എ.കൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു .
പ്രസീഡിയത്തിൽ കെ-രാമകൃഷ്ണൻ മാസ്റ്റർ ,ശ്രീധരൻ സംഘമിത്ര ,എ.കൃഷ്ണൻ ,കെ.ദീപ എന്നിവർ പ്രവർത്തിച്ചു .
ലോക്കൽ സെക്രട്ടറി സി.സത്യൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .15 ബ്രാഞ്ചുകളിൽ നിന്നായി 26 പേർ ചർച്ചയിൽ പങ്കെടുത്തു
കെ.വി പവിത്രൻ ,പി .വി ബാലകൃഷ്ണൻ ,കെ.അനിൽകുമാർ ,പി .വി വത്സൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
കൊളച്ചേരി പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക .കൊളച്ചേരി പറമ്പിലെ പൊതുശ്മശാനം നവീകരിക്കുക .പുതിയ തെരു...വളപട്ടണം ദേശീയ പാതയിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുക .കരിങ്കൽ കുഴിയിലെ തിലക് പാർക്ക് സംരക്ഷിക്കുക എന്നീ പ്രമേയങ്ങൾ അംഗീകരിച്ചു.
കെ.രാമകൃഷ്ണൻ മാസ്റ്ററെ സെക്രട്ടറിയായും സി.സത്യൻ , എപി സുരേശൻ ,എ.കൃഷ്ണൻ,എം.ശ്രീധരൻ, പി.പി കുഞ്ഞിരാമൻ,കെ.വി പത്മജ,കെ.ദീപ,സി.രജുകുമാർ,പി.മുഹമ്മദ് ശിഹാബ്പി, .പി കുഞ്ഞിരാമൻ കൊളച്ചേരി,എം.വി ഷിജിൻ,കെ.പി സജീവൻ,ഇ.പി ജയരാജൻ,എം.രാമചന്ദ്രൻ എന്നിവർ അടങ്ങിയ 15 അംഗ ലോക്കൽ കമ്മിറ്റിയെയും സമ്മേളനം തെരെഞ്ഞടുത്തു.
ഇൻ്റർനാഷണൽ ഗാനത്തോടെ സമ്മേളനം സമാപിച്ചു.