കൊളച്ചേരി: GCC കൊളച്ചേരിയുടെ ആഭിമുഖ്യത്തിലുള്ള മൂന്നാമത് ക്രിക്കറ്റ് ടൂർണമെന്റിൽ ഉക്കാഷ് അലൂമിനിയം നാലാംപ്പീടിക വിജയ്യികളായി.
വാശിയേറിയ ഫൈനൽ മത്സരത്തിൽ ARK GROUP SHARJA രണ്ടാം സ്ഥാനം നേടി. ടൂർണമെന്റിൽ GCC കൊളച്ചേരിയും TOSS & KLADER കമ്പിലും സെമിഫൈനലിസ്റ്റ് ട്രോഫികൾ കരസ്ഥമാക്കി.
ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി ഉക്കാഷ് അലൂമിനിയം ടീമിന്റെ സജീർനെയും, മികച്ച ബൗളർ ആയി ARK GROUP ന്റെ ഖലീൽ നെയും തിരഞ്ഞെടുത്തു.
സമ്മാനദാനം എടക്കാട് ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ ശ്രീ ബിനു E T നിർവഹിച്ചു. കൂടാതെ GCC കൊളച്ചേരി സെക്രട്ടറി നിഖിൽ രാജ്, പ്രസിഡന്റ് അമീർ എന്നിവരും മറ്റു സമ്മാനങ്ങൾ നൽകി.
ചടങ്ങിൽ മഹേഷ്, ശ്രീഹരി, റഹ്മാൻ, ഫാറൂഖ്, മുഹമ്മദലി, ശ്രീരാഗ്, എബിൻ, ജ്യോതിഷ് സാജിദ്, അഫ്സൽ, നൗഷാദ് എന്നിവർ സംസാരിച്ചു.