കമ്പിൽ മാപ്പിളാ ഹയർ സെക്കണ്ടറി സ്കൂൾ "അതിജീവനം 2021 " NSS ക്യാമ്പിന് തുടക്കമായി

 


കമ്പിൽ :- കമ്പിൽ മാപ്പിളാ ഹയർ സെക്കണ്ടറി സ്കൂൾ "അതിജീവനം 2021 "   NSS ക്യാമ്പിന് തുടക്കമായിഏഴുദിവസം നീളുന്ന ക്യാമ്പിന് ഇന്ന് രാവിലെ കസിൽ സ്കൂളിൽ  പതാക ഉയർന്നു.തുടർന്ന് വിളമ്പര ജാഥയും നടന്നു.തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങ് കമ്പിൽ മാപ്പിളാ Higher Secondry School പ്രിൻസിപ്പാൾ കെ രാജേഷ് ഉദ്ഘാടനം ചെയ്തു.

ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യാതിഥി ആയിരുന്നു.പി ടി എ പ്രസിഡൻറ് എം കെ മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസർ പി വി സുനിൽ കുമാർ ക്യാമ്പ് വിശദീകരണം നടത്തി.

സീമ.കെ.സി, സുധർമ്മ.ജി, രമണി കെ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.'വി ദാമോദരൻ സ്വാഗതവും രാജേഷ് എം എസ് നന്ദിയും പറഞ്ഞു.തുടർന്ന് വിവിധ വിഷയങ്ങളിൽ ക്ലാസുകളും  കലാപരിപാടികളും നടന്നു.ക്യാമ്പ് ജനു. 2 ന് സമാപിക്കും.

Previous Post Next Post