അക്ഷരദീപം നാലാം വാർഷിക സമ്മേളനം സംഘടിപ്പിച്ചു


പാപ്പിനിശ്ശേരി: - 
എഴുത്തുകാരുടെ സംസ്ഥാന തല സാഹിത്യ കൂട്ടായ്മായ അക്ഷരദീപം സാംസ്കാരിക സമിതി സംസ്ഥാന വാർഷിക സമ്മേളനവും അക്ഷരദീപം മാസികയുടെ വാർഷികാഘോഷവും പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. 

അക്ഷരദീപം സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ്  ഗീതമ്മ ടീച്ചറുടെ അദ്ധ്യക്ഷതയിൽ പ്രശസ്തകവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി അംഗം ടി.പി.വേണുഗോപാലൻ പുസ്തക പ്രകാശനം നിർവ്വഹിച്ചു. അക്ഷരദീപം ചീഫ് എഡിറ്റർ ടി.വിജയൻ മുഖ്യഭാഷണവും ആശാ രാജീവ് പുസ്തക പരിചയവും നടത്തി. 

എം.പി. ജനാർദ്ദനൻ മാസ്റ്റർ, പ്രേമരാജൻ ആർപ്പാത്ത്, ഗണേഷ് വെള്ളിക്കീൽ, പടവിൽ സമ്പത്ത് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാ ജനറൽ സിക്രട്ടറി ഉസ്മാൻ പാലക്കാഴി സ്വാഗതവും കണ്ണൂർ ജില്ലാ സിക്രട്ടറി മധു നമ്പ്യാർ മാതമംഗലം നന്ദിയും പറഞ്ഞു. പുതിയ പുസ്തകങ്ങളുടെ പ്രകാശനവും, മുതിർന്ന എഴുത്തുകാർക്ക് ആദരവ്, കവിയരങ്ങ് തുടങ്ങിയവും നടന്നു.



Previous Post Next Post