ന്യൂ ഇയർ ആഘോഷം രക്ഷിതാക്കൾക്ക് ജാഗ്രതയും ശ്രദ്ധയും ഉണ്ടാവണം. എസ് വൈ എസ്

 

കണ്ണൂർ : ന്യൂ ഇയർ ആഘോഷങ്ങളുടെ മറവിൽ വിദ്യാർത്ഥികൾ കേന്ദ്രീകരിച്ച് വ്യാപകമായി മയക്കുമരുന്ന് ലഹരി പാർട്ടികൾ നടക്കാൻ സാധ്യത ഉള്ളതിനാൽ രക്ഷിതാക്കൾക്ക് ജാഗ്രതയും ശ്രദ്ധയും ഉണ്ടാവണമെന്നും മയക്കുമരുന്ന് ലോബി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ച് വിദ്യാർത്ഥികളെ എത്തിച്ച് അവർക്ക് മയക്ക് മരുന്ന് വിതരണത്തിനും വിപണനത്തിനും ശ്രമം നടക്കുന്നതായി വിജിലൻസിൻ്റെ റിപ്പോർട്ട് ഗൗരവത്തോടെ കാണണമെന്നും സുന്നീ യുവജന സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി. കാമ്പസ് പരിസരങ്ങൾ, 

ടൂറിസ്റ്റ് കേന്ദ്രങ്ങൾ,പ്രധാന നഗരങ്ങൾകേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള മാഫിയകൾ സജീവമാണെന്ന്നാം മനസ്സിലാക്കണം.രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് അതീവ ജാഗ്രതയും ശ്രദ്ധയും ഉണ്ടാവണം.സർക്കാർ ഇത്തരം കേസുകളിൽ പിടികൂടുന്നവരേയും പങ്കാളികളാകുന്നവർക്കുമെതിരെയും കടുത്ത നിയമ നടപടിയും ശിക്ഷയും ഉറപ്പ് വരുത്തണമെന്നും ജില്ലാ എസ് വൈ എസ് ആവശ്യപ്പെട്ടു.

        കിറ്റെക്സ് ജീവനക്കാരായ അന്യസംസ്ഥാന തൊഴിലാളികൾ സംഘടിച്ച് നിയമ പാലകരെയും നിയമത്തെയും വെല്ലുവിളിച്ച് നാട്ടിൽ അഴിഞ്ഞാടിയത് നിസ്സാരവൽക്കരിച്ച് കാണരുതെന്നും തീവ്ര മനോഭാവ മുദ്രാവാക്യ വിളികൾ ഒറ്റപ്പെട്ടതെല്ലന്നും സർക്കാർ നിശ്പക്ഷ അന്വേഷണം നടത്തി പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍  ജില്ലാ  പ്രസിഡൻ്റ് സയ്യിദ് സഫ് വാൻ തങ്ങൾ അൽ ബുഖാരി ഏഴിമല  അദ്ധ്യക്ഷത വഹിച്ചു. മലയമ്മ അബൂബക്കർ ബാഖവി, എ കെ.അബ്ദുൽ ബാഖി പാപ്പിനിശ്ശേരി, അഹ്മദ് തേർലായി, ഇബ്രാഹിം ബാഖവി പന്നിയൂർ, സത്താർ വളക്കൈ പ്രസംഗിച്ചു

Previous Post Next Post