പറശ്ശിനിക്കടവ് ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്ത ദിന ക്യാമ്പിന് തുടക്കമായി


പറശ്ശിനിക്കടവ് :-
പറശ്ശിനിക്കടവ് HSS നാഷണൽ സർവീസ് സ്കീം സപ്ത ദിന ക്യാമ്പ് ആരംഭിച്ചു. ആന്തൂർ നഗര സഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ വി പ്രേമരാജൻ മാസ്റ്റരുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ആന്തൂർ നഗരസഭ ചെയർമാൻ ശ്രീ. പി. മുകുന്ദൻ ഉത്ഘാടനം ചെയ്തു.

NSS കണ്ണൂർ ജില്ലാ കൺവീനർ ശ്രീ ശ്രീധരൻ കൈതപ്രം മുഖ്യ അതിഥിയായിരുന്നു.നഗര സഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ശ്രീ. കെ പി മോഹനൻ, ശ്രീ വി പി രാജേന്ദ്രൻ മാസ്റ്റർ, ശ്രീമതി. ഷഹിന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. 

സംഘാടക സമിതി ചെയർമാൻ ശ്രീമതി. യു രമ സ്വാഗതവും NSS വോളണ്ടിയർ കുമാരി.ശ്രീലക്ഷ്മി നന്ദിയും രേഖപ്പെടുത്തി. പ്രോഗ്രാം ഓഫീസർ ശ്രീമതി പ്രവീണ കെ ക്യാമ്പ് പ്രവർത്തനം വിശദീകരിച്ചു.








Previous Post Next Post